ശബരിമല പ്രവേശനത്തെ സംബന്ധിച്ച കോടതിയിൽ ധാരാളം ഹർജികൾ ലഭിച്ചിരുന്നു. അതിൽ അടിസ്ഥാനസൗകര്യമില്ലാതെ ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജിനൽകിയത് . സ്ത്രീകളെ പോലീസ് നിര്‍ബന്ധിച്ച് മലകയറ്റുന്നുവെന്നും മുന്‍കാലത്ത് ഉണ്ടായിരുന്നതില്‍ അധികമായി സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കാന്‍ ഒരുങ്ങുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ നിര്‍ബന്ധിച്ച് ശബരിമലയില്‍ എത്തിക്കുന്നതായി വ്യാഖ്യാനിക്കാൻ കഴിയില്ല , ഭരണഘടനയുടെ 140ാം അനുച്ഛേദം അനുസരിച്ച് വിധി പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.