ഉത്സാവന്തരീക്ഷമൊരുക്കി സന്നിധാനത്ത് കർപ്പൂരാഴി ആഘോഷം

സന്നിധാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന കര്‍പ്പൂരാഴി ആഘോഷങ്ങള്‍ ഉത്സവാന്തരീക്ഷമൊരുക്കി ആയിരക്കണക്കിന് ഭക്തര്‍ക്ക് ആവേശമായി. ദേവസ്വം സ്റ്റാഫംഗങ്ങള്‍, സന്നിധാനത്തെ പോലിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസത്തെ കര്‍പ്പൂരാഴി ആഘോഷ പരിപാടികള്‍. ഇന്നലെ ഇരുന്നൂറോളം കലാകാര•ാര്‍ അണിനിരന്ന ചടങ്ങ് വിവിധ കലാദൃശ്യങ്ങള്‍ കൊണ്ട് മനോഹരക്കാഴ്ചയായി. വൈകീട്ട് കൊടിമരച്ചുവട്ടില്‍ നിന്നാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ദേവസ്വം സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ കുചേലവൃത്തം കഥയെ ആസ്പദമാക്കി വിവിധ ദേവിദേവ•ാരുടെ വേഷങ്ങള്‍ സന്നിധാനത്തെത്തി. പുലിവാഹനനായ അയ്യപ്പന്‍, പന്തളം രാജാവ്, പരമശിവന്‍, മുരുകന്‍, ശ്രീകൃഷ്ണന്‍, കുചേലന്‍, ഹനുമാന്‍, ഗണപതി, മഹിഷി, നരസിംഹം, വരാഹം, ഭട•ാര്‍, പുലികളും കരടികളും എന്നിവ ദേവസ്വത്തിന്റെ കര്‍പ്പൂരാഴിയ്ക്ക് മാറ്റ് കൂട്ടി. ദേവസ്വം സ്റ്റാഫംഗം പുഷ്പകുമാറിന്റെ സംവിധാനത്തിലാണ് കുചേലവൃത്തം കഥയെ ആസ്പദമാക്കി വിവിധ വേഷവിധാനങ്ങളെ അരങ്ങിലെത്തിച്ചത്. കൊടിമരച്ചുവട്ടില്‍ നിന്ന് വടക്കുഭാഗം വഴി മാളികപ്പുറത്തിന് സമീപത്തുകൂടിയാണ് സംഘം അയ്യപ്പ സന്നിധിയിലെത്തിയത്. മാളികപ്പുറത്ത് എത്തിയപ്പോള്‍ പുലിവാഹനനായ അയ്യപ്പന്‍ മാറി നിന്നു. ബാക്കി കലാവേഷങ്ങള്‍ മാളികപ്പുറത്ത് വന്നശേഷം വാവരുനട വഴി പതിനെട്ടാംപടിയ്ക്ക് താഴെയാണ് സമാപിച്ചത്. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ജയകുമാര്‍ എന്നിവരും ബോര്‍ഡ് ജീവനക്കാരും സംബന്ധിച്ചു. സന്നിധാനത്തെ പോലിസിന്റെ നേതൃത്വത്തില്‍ നടന്ന കര്‍പ്പൂരാഴി ആഘോഷ ചടങ്ങോടെയാണ് സന്നിധാനം ഉത്സവഛായയിലെത്തിയത്. നോര്‍ത്ത്് പറവൂരിലെ മന്നന്‍ കാര്‍ത്തികേയ കാവടി സംഘം ഭക്തരുടെ മനം കവര്‍ന്നു. മുപ്പതാം തവണയാണ് മന്നം കാര്‍ത്തികേയ സംഘം കര്‍പ്പൂരാഴി ആഘോഷത്തിനായി ശബരിമലയിലെത്തുന്നത്. വര്‍ണക്കാവടികള്‍ക്കൊപ്പം ശിവതാണ്ഡവത്തിലെ ദേവീദേവ•ാരുടെ വേഷപ്പകര്‍ച്ചകളും രണ്ട് സെറ്റ് ശിങ്കാരിമേളവും പൊലിമയേകി. വൈകീട്ട് കൊടിമരച്ചുവട്ടില്‍ നിന്നാണ് കാവടിയാട്ടവും ശിവതാണ്ഡവ നൃത്തവും ആരംഭിച്ചത്. ശിവ-പാര്‍വതിമാര്‍, മഹാവിഷ്ണു, ഭദ്രകാളി, മണികണ്ഠന്‍, മയില്‍ വാഹനനായ സുബ്രഹ്മണ്യന്‍, നരസിംഹമൂര്‍ത്തി, ഹനുമാന്‍ എന്നിങ്ങനെയുള്ള ദേവീദേവ•ാരുടെ വേഷങ്ങളാണ് ഇവര്‍ കെട്ടിയാടിയത്. തുടര്‍ന്ന് അയ്യപ്പസന്നിധിക്കു മുന്നില്‍ തൊഴുതുവണങ്ങി മാളികപ്പുറം വഴി പതിനെട്ടാംപടിക്കു താഴെയെത്തി. ആഘോഷങ്ങള്‍ രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നാണ് സമാപിച്ചത്. തിരൂര്‍ തുഞ്ചന്‍പറമ്പ് മലയാളം സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എം.ആര്‍ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു കാവടിയാട്ടവും വേഷവിധാനങ്ങളും. സംഘത്തില്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമുണ്ട്. നോര്‍ത്ത് പറവൂരില്‍ നിന്ന് പമ്പ വരെ പോലീസ് വാഹനത്തിലാണ് ഇവര്‍ വന്നത്. തുടര്‍ന്ന് കാവടികളേന്തി സന്നിധാനത്തെത്തി. സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവന്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ രമേശ്കുമാര്‍, പി.ബി. രാജീവ്, മറ്റ് പോലിസ് സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

admin:
Related Post