ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍നിലപാട് എന്നും , വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല എന്നും ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല എന്നും എന്‍എസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു . അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ തരത്തിലാണ് വിശ്വാസികൾക്കെതിരെ പോലീസ് നടപടികൾ സർക്കാർ നടത്തുന്നതെന്നും നായർ സർവീസ് സൊസൈറ്റി ഈ വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണെന്നും വാർത്താകുറിപ്പിൽ പറയുന്നു .
ഇതിനെതിരെ എന്‍എസ്എസ് ന്റെ പതാകദിനമായ ഒക്ടോബർ 31 ന് സംസ്ഥാനമൊട്ടാകെ വിശ്വാസസംരക്ഷണനാമജപം നടത്തുമെന്നും വാർത്താകുറിപ്പിൽ പറയുന്നു