ശബരിമല വിഷയം : എഎച്ച്പി ഹർത്താൽ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ വരുന്ന ഒക്ടോബർ പതിനെട്ടാം തീയതി   അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഹർത്താൽ  പ്രഖ്യാപിച്ചു . പതിനേഴാം തീയതി രാത്രി 12 മണിമുതൽ  പതിനെട്ടാം തീയതി രാത്രി 12 മണിവരെയാണ് ഹർത്താൽ .ശബരിമലക്ക് വേണ്ടി പോരാടുന്ന എല്ലാ സംഘടനകളെയും സഹകരിപിച്ചുകൊണ്ട്  ഹർത്താൽ നടത്തുമെന്ന്  അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നാഷണൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്  തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു .

ശബരിമല വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി സർക്കാർ ഫയൽ ചെയ്യില്ല എന്നു തീർത്തു പറഞ്ഞു. പക്ഷേ മറ്റു സംഘടനകൾ ഫയൽ ചെയ്തിട്ടുള്ള പുനഃപരിശോധന ഹർജി പരിഗണിക്കുന്ന വേളയിൽ സർക്കാർ നിലപാട് കോടതി ആവശ്യപ്പെട്ടാൽ തന്ത്രിമാരുടെയും ഹൈന്ദവ ആചാര്യന്മാരുടെയും ഒരു സമിതി രൂപീകരിച്ചു അവരുടെ അഭിപ്രായങ്ങൾ തേടണം എന്ന ആവശ്യം അറിയിക്കും എന്നു പറഞ്ഞു. ഇതിനു വേണ്ടി സർക്കാർ അഭിഭാഷകന് വേണ്ട നിർദ്ദേശം നൽകാം എന്ന ഉറപ്പും നൽകി. നമ്മൾ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ 18 നു പ്രഖ്യാപിച്ച 24 മണിക്കൂർ ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുമായി AHP യും ശബരിമല സംരക്ഷണ സമിതിയും മുന്നോട്ടു പോകും.

പ്രതീഷ് വിശ്വനാഥ്

നാഷണൽ സെക്രട്ടറി AHP

 

admin:
Related Post