പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന ചരിത്ര പ്രധാന വിധിയുമായി സുപ്രീംകോടതി. വിശ്വാസത്തിന് തുല്യതയാണ് വേണ്ടത്, അയ്യപ്പഭക്തർ പ്രത്യേക ഗണമല്ല,  സ്ത്രീകളെ അബലകളായി കാണരുതെന്ന് വിധി പ്രസ്താവത്തിന് തുടക്കം കുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അഞ്ച് ജഡ്ജിമാരിൽ നാലുപേർക്ക് ഒരേ അഭിപ്രായം.

ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ല്‍ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിധിയെ സ്വാഹതം ചെയ്യുന്നു എന്ന് ദേവസം ബോർഡ് പ്രതികരിച്ചു. വിധിയിൽ നിരാശയുണ്ടെന്ന് ശബരിമല കുടുംബാംഗങ്ങൾ പറഞ്ഞു.

admin:
Related Post