മോസ്‌കോ : റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരുവർഷത്തെ വിലക്കേർപ്പെടുത്തി. ഇവാൻ ധരിച്ച യൂണിഫോമിൽ യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകം പതിപ്പിച്ചതിനാണ് വിലക്ക്. മാർച്ചിൽ ഖത്തറിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയ ഇവാൻ മെഡൽ പോഡിയത്തിൽ “Z” ചിഹ്നം പതിച്ച യൂണിഫോം ധരിച്ചാണ് നിന്നത്.
റഷ്യൻ ടാങ്കുകളിലും മറ്റും കാണപ്പെടുന്ന “Z” ചിഹ്നം യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകമായാണ് അറിയപ്പെടുന്നത്. അതിനാലാണ് ഇവാൻ കുലിയാകിന് ഒരുവർഷത്തെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ സ്വർണ മെഡൽ നേടിയ യുക്രയിൽ താരത്തിന് സമീപമാണ് ഇവാൻ ” Z ” ചിഹ്നമുള്ള വസ്ത്രം ധരിച്ച് നിന്നത്.
കൂടാതെ 20 കാരനായ കുലിയാകിനെ “ദോഹ FIG അപ്പാരറ്റസ് ലോകകപ്പിൽ നിന്നും അയോഗ്യനാക്കിയിട്ടുണ്ട് . അദ്ദേഹം നേടിയ വെങ്കല മെഡൽ തിരികെ നൽകണമെന്ന് FIG ഉത്തരവിട്ടു.
English Summary : Russian gymnast Ivan Kuliak handed a one-year ban