പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. 1982-ൽ നോവൽ എന്ന ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രൻ സിനിമയിൽ അരങ്ങേറിയത്. പി. എ.ബക്കറിന്റെ സഹസംവിധായകനായാണ് സിനിമയിൽ എത്തിയത്.ചില്ല്, പ്രേംനസീറിനെ കാൺമാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുന്നാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വൃകൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, ഇടവപ്പാതി, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
Related Post
-
നടിമാർക്കെതിരെ അശ്ലീല പരാമർശം: ആറാട്ടണ്ണന് ജാമ്യം
സിനിമാ മേഖലയിലെ സ്ത്രീകളെ മോശം സ്വഭാവക്കാരെന്ന് വിശേഷിപ്പിച്ച് അശ്ലീല പരാമർശം നടത്തിയ കേസിൽ യൂട്യൂബർ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക്…
-
ദേശീയ സുരക്ഷ ശക്തിപ്പെടുത്താൻ മോക്ക് ഡ്രില്ലുകൾ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ശക്തമായ നടപടികൾക്ക് തയ്യാറെടുക്കുന്നു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക്…
-
സഹോദരനെ കൊന്നതിലുള്ള കുടിപ്പക; മംഗലൂരുവിൽ ഹിന്ദുസംഘടനാ നേതാവിനെ കൊന്നത് ആദിൽ; സുഹാസ് ഷെട്ടിയുടെ കൊലയിൽ മംഗളൂരുവിൽ അതീവജാഗ്രത
മംഗളൂരു: ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടയുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെ, കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണയായി…