തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. റെഡ് എഫ്എമ്മിന്റെ അഭിമുഖപരിപാടിയായ റെഡ് കാര്‍പെറ്റില്‍ സംസാരിക്കുമ്പോഴാണ് ഷെയിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി.
അതേസമയം, വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ ഷെയ്ന്റെ പുതിയ സിനിമകളുമായി സഹകരിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.