2000 രൂപ നോട്ടുകള്‍ എസ്ബിഐ പിന്‍വലിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത.

ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.

നോട്ട് നിരോധനത്തിനു ശേഷമാണ് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ ബി ഐ വിപണിയിലെത്തിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു.

ഡിസംബര്‍ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാല്‍ മാര്‍ച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകള്‍ ഏകദേശം 35,0100 കോടിയുടേതാണ്. അതേസമയം ആര്‍ ബി ഐ 1696 കോടി 500 ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബര്‍ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും.

admin:
Related Post