കൊച്ചി: ബ്യുട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ച പൂജാരിയെ രാത്രി ഏഴേമുക്കാലിന്റെ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രവി പൂജാരിയെ മാറ്റും. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം നാളെയായിരിക്കും ചോദ്യം ചെയ്യല്‍. അടുത്ത ചൊവ്വാഴ്ച വരെയാണ് കേസില്‍ പൂജാരിയെ കേരള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.
English Summary :Beauty parlor shooting case; Ravi Pujari was brought to Kochi