സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡൽഹി:പുതിയ ഇന്ത്യ എന്ന സ്വപ്നം ഒരു രാഷ്ട്രീയ പാർട്ടിയുടേയോ സംഘടനയുടേതോ അല്ല, 130 മില്യണിൽ അധികം വരുന്ന ജനങ്ങളുടേതാണ്. ഈ ലക്ഷ്യത്തിനായി നമുക്ക് ചേർന്നു പ്രവർത്തിക്കാം, മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ ഇന്ത്യയുടെ നിർമാണത്തിന് 2018 നിർണായകമാകുമെന്നും പാർലമെന്‍റിന്‍റെ സെന്‍റർഹാളിൽ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു.

സ്വയം സഹായസംഘങ്ങളെ നിലവിലുള്ള സർക്കാർ പ്രോത്സാഹിപ്പിപ്പിക്കുന്നുണ്ട്. 2022 ഓടെ കർഷകരുടെ വരുമാനം  ഇരട്ടിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജലസേചനം മെച്ചപ്പെടുത്താൻ  ശ്രമിക്കുന്നുണ്ടെന്നും അടൽ പെൻഷൻ പദ്ധതി 80 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്പെട്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാവർക്കും വീടെന്ന സ്വപ്നം 2022 ഓടെ യാഥാർഥ്യമാകും. ചികിത്സാ ചിലവുകൾ കുറക്കാൻ നടപടികളുണ്ടാകുo . ആദിവാസികളുടെ ക്ഷേമത്തിനായിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഭിന്നശേഷിയുള്ളവർക്ക് സർക്കാർ പദ്ധതികൾ ഉപകാരപ്പെടുന്നു. രണ്ടരലക്ഷം കേന്ദ്രങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കി. ബാങ്കിംഗ് സംവിധാനങ്ങൾ പാവപ്പെട്ടവരുമായുള്ള അകലം കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

admin:
Related Post