രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രജനി

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍ സമരം നടത്തിക്കൊണ്ടിരിക്കെയാണ് നടന്റെ വിശദീകരണം. ‘എന്തു കൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതായണ്. എന്റെ തീരുമാനം അറിയിച്ചു കഴിഞ്ഞു’ – ആരാധകര്‍ക്ക് അയച്ച കത്തില്‍ രജനി വ്യക്തമാക്കി.

വാ തലൈവാ വാ (വരൂ, നേതാവേ വരൂ), ഇപ്പോ ഇല്ലൈനാ എപ്പോവും ഇല്ലൈ (ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല) എന്നിങ്ങനെയുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകരുടെ പ്രതിഷേധം. ഇനി തനിക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങരുത് എന്നും താരം അഭ്യര്‍ത്ഥിച്ചു.

രജനിയുടെ രാഷ്ട്രീയപ്രവേശം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം; ലക്ഷങ്ങള്‍ തെരുവില്‍

2020 ഡിസംബര്‍ 31ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

English Summary : Rajini is adamant that he will not enter politics

admin:
Related Post