2ജി കേസ് : ഡിഎംകെ നേതാക്കള്‍ ഉള്‍പ്പടെ എല്ലാ പ്രതികളും കുറ്റവിമുക്തർ

ന്യൂഡൽഹി: യുപിഎ സർക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസിൽ ഡിഎംകെ നേതാക്കളായ എ. രാജയും കനിമൊഴിയും ഉൾപ്പെടെ  പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1,76,000,00 കോടിയുടെ അഴിമതി നടന്നെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. സിബിഐ അന്വേഷിച്ച രണ്ടും എൻഫോഴ്സ്മെന്‍റ് അന്വേഷിച്ച ഒരു കേസിന്‍റെയും
വിധിയാണ് പുറത്തുവന്നത്.

മുൻ കേന്ദ്രവാർത്താവിതരണമന്ത്രി രാജക്കും ഡിഎംകെ എംപി കനിമൊഴിക്കും പുറമേ മുൻടെലികോം സെക്രട്ടറി സിദ്ധാർഥ് ബെഹൂറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും വൻകിട സ്വകാര്യ ടെലികോം കമ്പനികളും കേസിൽ പ്രതികളായിരുന്നു.

റിലയൻസ് ടെലികമ്യൂണിക്കേഷൻ, യൂണിടെക് വയർലെസ് പ്രൈവറ്റ് ലിമിറ്റഡ്, സ്വാൻ ടെലികോം (ഡിബി എത്തിസലാത്ത്) എന്നീ മൂന്നു കമ്പനികളാണുപ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.

2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 122 ടുജി സ്പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിൽ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.
സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി പ്രസ്ഥപിച്ചത്.

admin:
Related Post