രഹ്ന ഫാത്തിമ ഒളിവില്‍; കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ ഒളിവില്‍. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനായി കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം രഹ്ന ഫാത്തിമയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സില്‍ റെയ്ഡും നടത്തി.
‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്‌സ്ബുക്കിലും രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

admin:
Related Post