കൊച്ചി: പുതുച്ചേരി വ്യാജ വിലാസം ഉപയോഗിച്ച് നടനും ബി.ജെ.പി തൃശൂര്‍ സ്ഥാനാര്‍ത്ഥിയുമായ
സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരിച്ചടി. നികുതി വെട്ടിച്ചുവെന്നായിരുന്നു കേസ്. 2010, 2016 വര്‍ഷങ്ങളിലായി രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ചിേെന്റ കണ്ടെത്തല്‍. മെയ് 28ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും
വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം എസിജെഎം കോടതി തള്ളി. ഇതോടെ് സ്ഥാനാര്‍ത്ഥിയായി താരം പ്രചരണം കൊഴുക്കുപ്പിക്കവെ ചക്രവ്യൂഹത്തിലായിരിക്കുകയാണ്.
തൃശൂര്‍ മണ്ഡലം ഇത്തവണ പിടിച്ചടക്കുമെന്ന് ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരരംഗത്തുള്ളത്. മുരളീധരനും സുനില്‍കുമാറും മത്സരം കടുപ്പിക്കുമ്പോള്‍ തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക.
പ്രധാനമന്ത്രി മോദിയടക്കം സുരേഷ് ാേഗപിക്കായി തൃശൂരില്‍ പ്രചാരണത്തിനായി എത്തിയപ്പോഴാണ് നികുതി വെട്ടിപ്പ് കേസ് വീണ്ടും തലപൊക്കി എത്തുന്നതും.