പബ്ജി ഇന്ത്യയിൽ തിരിച്ചെത്തിയേക്കും

വളരെ പ്രചാരമുള്ള പബ്ജി ഉൾപ്പെടുന്ന 118 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം പബ്ജി ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തും . ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷൻ ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണ് പബ്ജി തിരിച്ചുവരാനുള്ള സാഹചര്യം ഒരുങ്ങുന്നത് .

ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനിയായ പബ്ജി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഗെയിം ആണ് പബ്ജി മൊബൈൽ. പബ്ജി ജനപ്രിയമായതിനുശേഷം, ചൈനയിൽ മാർക്കറ്റ് ചെയ്യുന്നതിനായി ടെൻസെന്റ് എന്ന ചൈനീസ് കമ്പനിയാണ് പബ്ജി കോര്‍പ്പറേഷൻ കൈകോർത്തത്, പിന്നീട് ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ അതിന്റെ വിതരണത്തിന്റെ വലിയൊരു ഭാഗം ഇവർ കൈകാര്യം ചെയ്യാൻ തുടങ്ങി.ഇപ്പോൾ പബ്ജി കോര്‍പ്പറേഷൻ ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തി ഇന്ത്യയിൽ നേരിട്ട് മാർക്കറ്റ് ചെയ്യാൻ തുടങ്ങുമെന്നാണ് റിപോർട്ടുകൾ .


പബ്‌ജി ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷയും കമ്പനിയുടെ മുൻ‌ഗണനയായതിനാൽ സർക്കാർ സ്വീകരിച്ച നടപടികളെ പബ്ജി കോർപ്പറേഷൻ പൂർണ്ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നും. ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിച്ച് ഒരു പരിഹാരം കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുമെന്നും , ഒഫീഷ്യൽ ബ്ലോഗ് പോസ്റ്റ് കുറിച്ചു.

English Summary : PUBG may return to India

admin:
Related Post