കെ.സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം.ടി.രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാട് കടുപ്പിച്ചതോടെ കേരളത്തിലെത്തിയ അമിത്ഷാ അധ്യക്ഷനെ തീരുമാനിക്കാതെ മടങ്ങിയിരുന്നു. തുടർന്നാണ് ഇരുപക്ഷത്തിനും എതിർപ്പില്ലാതെ ശ്രീധരൻപിള്ള പുതിയ അധ്യക്ഷനാകുന്നത്. ഇതിനോട് ആർ.എസ്.എസ് നും യോജിപ്പാണ്.
എന്നാൽ, കുമ്മനം രാജശേഖരൻ തിരിച്ച് കേരളത്തിലേക്ക് എത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അദ്ദേഹത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയാൽ വിജയിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്.