വാസുവേട്ടന്റെ സ്രഷ്ടാവും നമ്മുടെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയ അറുപതുകളിലെ അനശ്വര കഥാപാത്രങ്ങളും ചിന്നൻ ചുണ്ടേലിയും ചെല്ലൻ മുയലും ഉൾപ്പെടെ 30-ഓളം പുസ്തകങ്ങളുടെ രചയിതാവും പ്രധാനമായും ബാലസാഹിത്യകാരനുമായ പ്രൊഫ. ജി.സോമനാഥൻ. 1934 മാർച്ച് 4ന് കൊട്ടാരക്കരയ്ക്കടുത്തുള്ള പരുത്തിയറയിൽ ആർ ഗോവിന്ദന്റെയും ജി ഭാർഗവിയുടെയും മകനായി ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളിൽ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്നു. ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകൾ ശ്രദ്ധേയമായിരുന്നു. ചാണക്യസൂത്രങ്ങൾ എന്ന സിനിമയുടെ സംവിധായകനുമാണ്. 1999 ൽ ചെല്ലൻ മുയൽ എന്ന കൃതിക്ക് കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം ലഭിച്ചു. 2007 ഡിസംബർ 13 ന് അന്തരിച്ചു.
കൃതികൾ
ചെല്ലൻ മുയൽ, പാണ്ടൻ കില്ലാഡി, ഒരു മുയൽക്കഥ, നാരദകഥകൾ, നാരദകഥകൾ, അക്ബർ ചിരിക്കുന്നു, നടുക്കുന്ന കഥകൾ, സ്വൽപ്പം സുവിശേഷം, കൗതുകകഥകൾ, മൂക്ക്, പവിഴമുത്തുകൾ, പത്തടി ആലുവ
English Summary ; Prof. G. SOMANATHAN’s 15th death anniversary