16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. 2003ല്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമ ഹംഗാമയുടെ രണ്ടാംഭാഗവുമാണ് പ്രിയന്‍ എത്തുന്നത്. അന്ന് ആറ് കോടി ബജറ്റില്‍ ഒരുക്കിയ ഹംഗാമ ഇരുപത് കോടിക്ക് മുകളിലാണ് നേട്ടമുണ്ടാക്കിയത്. അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്ന് പ്രിയദര്‍ശന്‍ പറയുന്നു.
മലയാളത്തില്‍ പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക് ആയിരുന്നു ഹംഗാമ. പുതിയ കഥയായിരിക്കും. പരേഷ് റാവല്‍ ചിത്രത്തിലുണ്ടാകും. അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാനായകന്‍മാരായിരിക്കും. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ കോമഡിയായിരിക്കും സിനിമയെന്ന് സംവിധായകന്‍ പറയുന്നു.