കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിക്കി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മനിർഭർ ഭാരതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
കർഷകരുടെ ലാഭം മുടക്കിയ തടസങ്ങൾ ഇല്ലാതായി. കാർഷിക മേഖലയിൽ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം ഫിക്കി സമ്മേളനത്തിൽ പറഞ്ഞു.രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. സാന്പത്തികരംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. 2020ൽ രാജ്യം ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയി. എന്നാൽ സ്ഥിതിഗതികൾ വേഗത്തിൽ മെച്ചപ്പെടുന്നുണ്ട്.വിദേശനിക്ഷേപത്തിൽ അടക്കം റിക്കോർഡ് നിക്ഷേപം ഉണ്ടായി. പ്രതിസന്ധി കാലത്തെ പാഠങ്ങൾ ഭാവിയിൽ കരുത്താകുമെന്നും ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം ശക്തിപ്പെട്ടുവെന്നും മോദി കൂട്ടിച്ചേർത്തു.
English Summary : Prime Minister Narendra Modi again justifies agricultural laws