വരയാടുകളുടെ കണക്കെടുപ്പിന് വിപുലമായ ഒരുക്കങ്ങൾ

Varayadu kerala wild goatVarayadu kerala wild goat

ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായി, ഏപ്രിൽ 24 മുതൽ 27 വരെ  കേരളവും തമിഴ്‌നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തുവാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

            കേരളത്തിലേയും, തമിഴ് നാട്ടിലേയും സംരക്ഷിത വനമേഖലകൾക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും ഒരേ സമയം കണക്കെടുപ്പ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 89 സെൻസസ് ബ്ലോക്കുകളിലും തമിഴ് നാട്ടിലെ 176 സെൻസസ് ബ്ലോക്കുകളിലുമാണ് നാല് ദിവസം കണക്കെടുപ്പ് നടത്തുകയെന്ന്  ചീഫ് വൈൽഡ്.ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു. ക്യാമറ ട്രാപ്പുകൾ ഉപയോഗിക്കുന്നതിനും, തെരെഞ്ഞെടുത്ത ബ്ലോക്കുകളിലെ വരയാടുകളുടെ പെല്ലെറ്റ് സാംപിളുകൾ ശാസ്ത്രീയമായി ശേഖരിച്ച് ജനിതക വ്യതിയാനം സംബന്ധിച്ച് പഠനം നടത്തുന്നതിനും നടപടികളും സ്വീകരിച്ചതായി  ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

തിരുവനന്തപുരം മുതൽ വയനാട് വരെ വരയാടുകളുടെ സാന്നിദ്ധ്യമുള്ള 20 വനം ഡിവിഷനുകളിലായിട്ടാണ് വരയാട് കണക്കെടുപ്പിനുള്ള 89 ബ്ലോക്കുകൾ കണ്ടെത്തിയിട്ടുള്ളത്.  പരിചയസമ്പന്നരായ വനം ഉദ്യോഗസ്ഥരും വന്യജീവികളുടെ കണക്കെടുപ്പിൽ പ്രാവീണ്യമുള്ള വോളന്റിയർമാരും ഉൾപ്പെടെ 1300 ഓളം വരുന്ന സെൻസസ് ടീമംഗങ്ങളാണ് കണക്കെടുപ്പിൽ പങ്കെടുക്കുന്നത്. ലഭിച്ച വിവരങ്ങൾ ബൗണ്ടഡ് കൗണ്ട് എന്ന ശാസ്ത്രീയ രീതിയിൽ വിശകലനം ചെയ്ത് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കുക. വരയാട് കണക്കെടുപ്പ് 2025 -ന്റെ നോഡൽ ഓഫീസർ പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ ശ്രീ. പി.പി പ്രമോദ് ചുമതലപ്പെടുത്തി.

അറേബ്യയിലും ഹിമാലയത്തിലും, പശ്ചിമഘട്ടത്തിലുമായി, ലോകത്തിൽത്തന്നെ ചുരുക്കം മേഖലകളിൽ മാത്രം കാണപ്പെടുന്ന കാട്ടാടുകൾ അഥവാ മൗണ്ടൻ ഗോട്ട്വിഭാഗത്തിൽപ്പെടുന്ന, വംശനാശഭീഷണി നേരിടുന്ന നീലഗിരി മൂന്നാറിലെ ടൂറിസം മേഖലക്ക് ഒരു മുതൽകൂട്ടാണ് ഇരവികുളം ദേശീയോദ്യാനവും വരയാടുകളും താർ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂർവ്വമായ സഞ്ചയം കാണുന്നത് മുന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലാണ്.  ഇവിടെ ഇതിന്റെ കണക്കെടുപ്പ് വർഷം തോറും നടത്തുന്നുമുണ്ട്. കൃത്യമായ കണക്കെടുപ്പിലൂടെ ഇവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതുവഴി വരയാടുകളുടെ സുരക്ഷയും, നിലനിൽപ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പാക്കാനാകും. മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഒരു മുതൽ കൂട്ടാണ് ഇരവികുളം ദേശീയോദ്യാനവും വരയാടുകളും

admin:
Related Post