തെലുങ്കിൽ നിന്ന് വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയെന്ന വാർത്തക്ക് പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ നൽകുന്നു എന്ന വാർത്ത വരുന്നത്. എന്നാല്‍ തെലുങ്കിലെ പ്രമുഖ നിർമാതാവ് എസ്കെഎൻ ഓഗസ്റ്റ് പത്തൊൻപതിനു തന്നെ പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നൽകി എന്ന് ട്വീറ്റ് ചെയ്തിരുന്നു.