കൊച്ചി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു.കരുവന്നൂർ കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. നേരത്തെ, ചോദ്യംചെയ്യലിനിടെയിൽ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പി ആർ അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു.മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കം ആരോപണങ്ങൾ പി ആർ അരവിന്ദാക്ഷൻ പരാതിയിൽ ഉന്നയിച്ചു .എന്നാൽ ചോദ്യചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ആണ് പരാതി നൽകിയതെന്നും നൽകിയ പരാതിയിൽ കഴമ്പില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു