ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

marpapamarpapa

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ 88-ാം വയസിൽ അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 മാർച്ച് 19-ന് അർജന്റീന സ്വദേശിയായ ജസ്വീറ്റ് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ഫ്രാൻസിസ് മാർപ്പാപ്പയായി സ്ഥാനമേറ്റിരുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ആദരവായി അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ മാർപ്പാപ്പ അടുത്തിടെ സുഖം പ്രാപിച്ചിരുന്നു. മാർച്ച് 23-ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തിരുന്നു. ആശുപത്രിയിലെ ജനാലക്കരികിൽ നിന്ന് വിശ്വാസികളോട് സംസാരിച്ച അദ്ദേഹം, തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങി.

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ലളിതവും കരുണാപൂർണവുമായ ജീവിതം ലോകത്തിന് മാതൃകയായിരുന്നു.

admin:
Related Post