ഹൈബ്രീഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും , ഷൈനും ഹാജരാകാൻ നോട്ടീസയക്കാനൊരുങ്ങി പൊലീസ്

sreenath and shinesreenath and shine

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. അതേസമയം കേസില്‍ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്നാണ് കൊച്ചിയില്‍ അന്വേഷണ സംഘത്തോട് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും. സിനിമാ മേഖലയിലെ തസ്ലീമയുടെ ബന്ധം അടക്കം ലഹരി ഇടപാടിന്റെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് എക്‌സൈസ് സംഘത്തിന്റെ പ്രതീക്ഷ. പിടിയിലാകുന്നതിന് മുന്‍പും ഹൈബ്രിഡ് കഞ്ചാവ് താരങ്ങള്‍ക്ക് നല്‍കിയോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്.

Police send notice to Sreenath bhasi and shine tom chacko

admin:
Related Post