ചീറ്റപ്പുലികളെ മോദി തുറന്നുവിട്ടു; കാത്തിരിപ്പിന് വിരാമം

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ 7 പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി.2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിത്തിച്ചത്.ഇന്നു രാവിലെ 10.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടു.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്.

ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാന്‍ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകള്‍ ചീറ്റകളുടെ കഴുത്തിലണിയിച്ചിട്ടുണ്ട് . ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ഉണ്ട്.

admin:
Related Post