അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മശതാബ്ദി ദിനമായ ഇന്ന് 182 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപി സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി രാഷ്ടരത്തിനു സമര്‍പ്പിച്ചത്.സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരിൽ 2989 കോടി രൂപയാണ്
പ്രതിമ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചത് .രാം വി. സുത്തര്‍ രൂപകല്പനചെയ്ത് എല്‍ ആന്‍ഡ് ടി കമ്പിനിയാണ് പ്രതിമ നിർമിച്ചത് . ബ്രസീലിലെ ക്രിസ്തു പ്രതിമയെക്കാളും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെക്കാളും ഉയരം കൂടിയതാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി . ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി സ്റ്റാച്യൂ ഓഫ് യൂണിറ്റിക്കായിരിക്കും .