വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിക്ക്;’ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി മുരളീധരന്‍

തിരുവനന്തപുരം: ഇരകള്‍ക്ക് ഒപ്പമെന്ന് വരുത്തിതീര്‍ത്തി വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.
വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം മറയാക്കി മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈംഗിക കുറ്റവാളികളെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയവരെ സംരക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ താരസംഘടന സ്വാഗതം ചെയ്ത് സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങണം.

സ്ത്രീ സുരക്ഷ ഉയര്‍ത്തികാട്ടി 2016 ല്‍ അധികാരത്തില്‍ വന്നവരാണ് ഇടതുപക്ഷം. അവര്‍ തന്നെ
സ്ത്രീകള്‍ക്ക് മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം നിഷേധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മണ്ടന്‍ പ്രസ്താവന നടത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കരുത്. തൊടുന്യായം പറഞ്ഞ് ഒഴിയേണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയോണാ ഈ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.

Pinarayi’s position is to protect the hunters;’ V Muraleedharan in Hema Committee Report

admin:
Related Post