ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 11 ന് അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. കൂടുതൽ ദിവസങ്ങളിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ വിലയില്‍ കുറച്ച് വിൽക്കുകയാണെന്നും ഇത് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നും വ്യാപാരികള്‍ പറയുന്നു.ഇന്ത്യയിലെ മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും പെട്രോളിയം മന്ത്രാലയവും വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശനങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പെട്രോളിയം ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കുറ്റപ്പെടുത്തി.