തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധനയിലാണ് പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയെന്ന് വിശേഷിപ്പിച്ചിരുന്ന വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്ന് പൊലീസ് രക്തക്കറ കണ്ടെത്തിയത് . വെള്ളിയാഴ്ച ക്ലാസ് തുടങ്ങാനിരിക്കെയാണ് പൊലീസ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയത് .ജിഷ്ണു പ്രണോയിയെ ഇവിടെവച്ച് മര്‍ദിച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത് . ജിഷ്ണു മരിച്ച നിലയിൽ കാണണപ്പെട്ട മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു.ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട് .
വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽനിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ചു കുടുംബം രംഗത്തെത്തി.
ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു കോളേജ് ചെയർമാൻ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ചെയർമാൻ കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.