രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളായി തെന്നിന്ത്യന്‍ നായികന്മാര്‍. ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് മോഡലായി എത്തിയത്.
സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടി ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് രാജാരവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രങ്ങളെ വെല്ലുന്ന ഫോട്ടോഷൂട്ടാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. താരങ്ങളുടെ ചിത്രങ്ങളും തമ്മിലുള്ള അസാമാന്യ സാമ്യതയും ശ്രദ്ധേയമാകുന്നുണ്ട്.