പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, കാരണങ്ങൾ എല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.
സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദേശം.തിരുവിതാംകൂർ രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിരുന്നു .എന്നാൽ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന എന്ന നിലപാടിൽ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.
മുൻപ് ഒന്‍പതു തവണ ബി നിലവറ തുറന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ,ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത് എന്നും രാജകുടുംബാംഗം വ്യക്തമാക്കി .ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടെന്നും . അത്തരം കാര്യങ്ങൾ അമിക്കസ് ക്യൂറിയെയും സുപ്രകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് രാജകുടുംബം.
അതേസമയം നിലവറ തുറക്കണമെങ്കിൽ സ്ഫോടനം നടത്തേണ്ടി വരും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അറിവില്ലായ്മ മൂലമാണെന്നും , പ്രത്യേക തരം പൂട്ടിട്ടാണ് നിലവറ പൂട്ടിയിരിക്കുന്നത് എന്നത് ശെരി ആണെന്നും രാജകുടുംബം പറഞ്ഞു
ബി നിലവറ
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ ശ്രീ ഭാണ്ടാരത്ത് എന്നും ബി നിലവറ ഭരതകോണ്‍ എന്നും സി നിലവറ വേദവ്യാസക്കോണത്ത് എന്നും ഇ നിലവറ സരസ്വതിക്കോണത്ത് എന്നുംമാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ഭരതക്കോണിലാണ് ഇതുവരേയും തുറന്നു പരിശോധിക്കാത്ത ബി നിലവറ സ്ഥിതിചെയുനത് .അഗസ്ത്യ മുനിയുടെ സമാധി സങ്കൽപ്പവും ഇവിടെയുണ്ട് എന്നാണ് കരുതപ്പെടുന്നത് . രണ്ടു തട്ടുകളാണ് ബി നിലവറയിലുള്ളത് .ഇതിൽ രണ്ടാമത്തെ അറ ശ്രീകോവിൽ അഥവാ ഗർഭഗൃഹത്തിന്റെ അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം.ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാൻ കഴിയൂ. കൂടാതെ കൂറ്റൻ കരിങ്കൽ പാളികൾ ഉപയോഗിച്ച് രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട് .സ്വർണംവും , വെള്ളി കട്ടകളും ഇരുമ്പു ജാറുകളിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണു കേഴ്‌വി.
എന്നാൽ ബി നിലവറ 1905 ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശം.ബി നിലവറ മുന്പ് തുറന്നതിന്റെ രേഖകളായി 1931 ഡിസംബര്‍ 7ന്‍റെ ദ ഹിന്ദു, പതിനൊന്നിന്റെ നസ്രാണി ദീപിക എന്നിവയിലെ വാര്‍ത്തകളുടെ പകര്‍പ്പ് ഇവർ ഹാജരാക്കിയിരുന്നു .എന്നാൽ തുറന്നത് ബി നിലവറക്ക് മുന്നിലുള്ള ഒരു വരാന്ത മുറിയാണ് എന്നും . അതില്‍ പലരും കയറിയിട്ടുണ്ടെന്നും രാജകുടുംബം വ്യക്തമാക്കി .