ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരത്തിലെ അപൂർവ്വ കാഴ്ച്ച കാണാനാവാതെ മടങ്ങി ഭക്തർ

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരത്തിൽ വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയാണ് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തിചേരുന്നത്.

രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിക്കുകയും വൈകുന്നേരം 5.30 ന് സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണുകയും ചെയ്യുന്നു . രാവിലെ ക്ഷേത്ര നടയിലും വൈകുന്നേരം കിഴക്കേ കോട്ടയിലും നിന്നാൽ ഈ വിസ്മയം ദൃശ്യമാകും.

ഈ വർഷം 2024 ൽ മാർച്ച് 21-നും സെപ്റ്റംബർ 23-നും ആണ് ഈ കാഴ്ച ദൃശ്യമാകുന്നത്. ഇന്നത്തെ ദിവസം ഈ വിസ്മയ കാഴ്ചകാണാൻ ധാരാളം ജനങ്ങൾ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു പക്ഷേ വിസ്മയം കാണുവാനായി എത്തിയവർ നിരാശയോടെയാണ് മടങ്ങിയത്. കാർമേഘങ്ങളാൽ മൂടിക്കെട്ടിയ ആകാശം സൂര്യനെ മറച്ചതിനാൽ ഗോപുരത്തിലെ ആ മഹാവിസ്മയം ദൃശ്യമായില്ല.

admin:
Related Post