പത്തനംതിട്ട: പത്തംനംതിട്ടയിൽ എൻ.ഡി.എസ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ കുടുംബം ഒന്നാകെ രംഗത്തിറങ്ങുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാമ്മ ഉമ്മൻ. അനിൽ ആന്റണിക്കെതിരെ പ്രചരണ രംഗത്ത് ഉണ്ടാകില്ലെന്ന തരത്തിൽ മറിയം ഉമ്മൻ പ്രതികരിച്ച രീതിയിൽ വാർത്ത എത്തിയതിന് പിന്നാലെയാണ് കടുംബത്തിന്റെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ മക്കൾ പാർട്ടി വിടുമെന്നാണ് പല തരത്തിലുള്ള വാർത്തകൾ എത്തുന്നത്.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ മക്കൾ തുണ്ടം ചെയ്താലും പാർട്ടി വിടില്ലെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. അനിൽ ആന്റണിക്കെതിരെ നാളെ മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഉണ്ടാകും. അച്ചുവിനെക്കുറിച്ചും, ചാണ്ടിയെക്കുറിച്ചുമെല്ലം കേൾക്കുന്നത് തെറ്റായ വാർത്തയാണ്. പാർട്ടി മാറ്റം ഉമ്മൻചാണ്ടിയുടെ മക്കൾക്ക് ഉണ്ടാകില്ലെന്നും മറിയാമ്മ ഉമ്മൻ പ്രചികരിച്ചു.
പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങുന്നത് അനിൽ ആന്റണിക്ക് എതിരെയല്ല, കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടിയാെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. ഇന്ത്യ മുന്നണി, കോൺഗ്രസ് , ജയിക്കണം , അതിൽ വ്യക്തിപരമായ കാരണങ്ങളില്ലെന്നും മറിയമ്മ ഉമ്മൻ വ്യക്തമാക്കി. എനിക്ക് അനിൽ ചാണ്ടി മോനെ തന്നെയാണ്, മാതൃബന്ധം അങ്ങനെ പൊട്ടിച്ചുകളയാൻ കഴിയുമോ എന്നും മറിയാമ ഉമ്മൻ പ്രതികരിച്ചു.