ശബരിമലയിൽ ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി.ഇന്നലെ പുലർച്ചെ ദർശനം നടത്തിയെന്ന് അവകാശം ഉന്നയിച്ച് കൊല്ലം ചാത്തന്നൂർ സ്വദേശിനി മഞ്ജു.പോലീസ് സുരക്ഷയില്ലാതെയാണ് താൻ ദർശനം നടത്തിയതെന്നും മറ്റ് തീർത്ഥാടകർക്കൊപ്പമാണ് പതിനെട്ടാം പടി ചവിട്ടിയതെന്നും മഞ്ജു പറഞ്ഞു. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവാണ് മഞ്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു മലകയറിയ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. എന്നാൽ വേഷം മാറിയാണ് മഞ്ജു മല കയറിയതെന്ന് ആരോപണം ഉയർന്നു. എന്നാൽ താൻ വേഷം മാറിയല്ല കയറിയതെന്നും സന്നിധാനത്ത് നെയ്യഭിഷേകം ഉൾപ്പെടെ വഴിപാടുകൾ ചെയ്തു എന്നും അയ്യപ്പ സേവാ സംഘത്തിലുള്ളവരാണ് തന്നെ സഹായിച്ചതെന്നും മഞ്ജു പറഞ്ഞു.
ശബരിമലയിൽ ദർശനം നടത്തിയെന്ന് അവകാശവാദവുമായി യുവതി
Related Post
-
ടിംബര്‍ സെയില്‍സ് ഡിവിഷന് തടി വില്‍പ്പന:ഇ-ലേലം മെയ് മാസത്തില്‍
വനം വകുപ്പ് -തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികള്‍…
-
എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം
*15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും…
-
കൊച്ചി – തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ
കൊച്ചി - തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്.…