കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് പേരാമ്പ്രയിൽ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഇയാൾ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്.
നിപ്പാ ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. നിപ്പാ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നുമുതൽ വിതരണം ചെയ്യും. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിബാ വൈറിൻ മറ്റു വാക്സിനുകള്‍ ഇല്ലാത്ത സാഹചര്യത്തിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.