മെട്രോയിൽ ആശ്രിതരായി മുംബൈ നിവാസികൾ; ബസ് യാത്ര ഉപേക്ഷിക്കുന്നോ? കണക്കുകൾ ഇങ്ങനെ

മുംബൈ: മുംബൈ നഗരത്തില്‍ ഓടുന്ന ബെസ്റ്റ് ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ കടന്നുവരവോടെയാണ് മുംബൈ നിരത്തുകളിൽ ബസുകൾ കാലിയായി ഓടുന്നതെന്ന് പരക്കെ ആക്ഷേപം.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ലക്ഷത്തോളം പേരാണ് ബെസ്റ്റ് ബസ് യാത്രയില്‍നിന്ന് ഒഴിവായത്. 2009-ല്‍ ദിവസം 44 ലക്ഷത്തോളം പേരായിരുന്നു ബെസ്റ്റ് ബസില്‍ യാത്ര ചെയ്തിരുന്നത്. എന്നാല്‍ 2024-ല്‍ ഇത് 35 ലക്ഷമായി കുറഞ്ഞു. ഇതോടെ ബസില്‍നിന്നുള്ള വരുമാനവും കുറഞ്ഞു. ഇതേത്തുടര്‍ന്ന് ‘ബെസ്റ്റിനെ രക്ഷിക്കൂ…’ എന്ന പ്രചരണം ബെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ബെസ്റ്റ് ബസുകളില്‍ യാത്രചെയ്യാന്‍ യാത്രക്കാരെ പ്രേരിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ കൂടിയാണ് ഇതിലൂടെ അഭ്യര്‍ഥിക്കുന്നത്

ബസ്സുകളുടെ എണ്ണം കുറഞ്ഞതാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. മാത്രമല്ല കൃത്യ സമയത്ത് ഓടുന്നില്ല എന്നതും. പല ബസ് സ്റ്റോപ്പുകളിലും രാവിലെയും വൈകീട്ടും യാത്രക്കാരുടെ നീണ്ടനിര കാണാം. ഈ ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കാന്‍ ബസ് യാത്രക്കാര്‍ മറ്റുവഴികള്‍ നോക്കുകയാണ്. ബസുകളുടെ എണ്ണംകുറച്ചതോടെ പല റൂട്ടുകളിലും ഇപ്പോള്‍ ബസ് ഓടാത്ത അവസ്ഥയായി.

ഒരിടയ്ക്ക് മിനിമംചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിച്ചതോടെ ബെസ്റ്റ് ബസിലെ ഒരു ദിവസത്തെ യാത്രക്കാരുടെ ശരാശരി എണ്ണം 30-ലക്ഷത്തിലും കുറഞ്ഞിരുന്നു. പിന്നീട് മിനിമം നിരക്ക് അഞ്ചു രൂപയാക്കുകയും മിനിമംയാത്ര മൂന്നുകിലോമീറ്ററോളമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ കൂടിയത്. എന്നിട്ടും വന്‍നഷ്ടത്തിലാണ് ബെസ്റ്റിന്റെ ബസ് സര്‍വീസ് നടക്കുന്നത്.

Mumbai residents depend on Metro; Skip the bus ride?

admin:
Related Post