ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാല്‍ പുതിയ ലുക്കില്‍ ജനങ്ങളേ അധിശയിപ്പിച്ചു. കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടയിരുന്നെങ്കിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ഇവയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവേദിയില്‍ മോഹന്‍ലാല്‍ എത്തിയതോടെ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യൻ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാൽ കുറച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മഹാനടൻ എടുത്തപ്രയത്നത്തെ പ്രേക്ഷകര്‍ സ്വാഗതം ചെയ്തതിന്റെ തെളിവാണ് കൊച്ചിയിലെ ഹര്‍ഷാരവത്തോടെയുള്ള വരവേൽപ്.