കൊച്ചി∙ വ്യാജ ലോക റെക്കോര്‍ഡിന്‍റെ കൂട്ടുപിടിച്ച് ഫാഷന്‍ റാംപില്‍ മോഡലിങ് കമ്പനികളുടെ പുത്തന്‍ തട്ടിപ്പ്. മത്സരാര്‍ഥികളായ മോഡലുകളില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം വാങ്ങി സംഘാടകര്‍ നല്‍കിയത് കടലാസിന്‍റെ വിലപോലുമില്ലാത്ത ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍.
ഷോ സംഘടിപ്പിച്ച എറണാകുളത്തെ ഫ്രന്‍ഡ്സ് ആന്‍ഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. എഫ് ആന്‍ഡ് ബിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള ലോക തട്ടിപ്പ് ഫാഷന്‍ ഷോകള്‍ നടന്നത്. യൂണിവേഴ്സല്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കുട്ടി മോഡലുകളടക്കം തട്ടിപ്പിനിരയായതായി പരാതിയിൽ പറയുന്നു.