മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ സിനിമ മേഖലയിലുള്ള താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. സൂപ്പർ സ്റ്റാറുകളായ ആസിഫ് അലിയും, ഷാരുഖ് ഖാൻ, മമ്മൂട്ടി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. അംഗത്വവും നേടാൻ ആഗ്രഹമുള്ളവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു. ഇതിനായി പേരും, വോട്ടർ ഐഡിയും, ആധാർ കാർഡും സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു.
പാർട്ടി അംഗങ്ങൾ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്താറുള്ളത്. എന്നാൽ ആളുകൾ കുറവുള്ള സ്ഥലത്തു കമ്പ്യൂട്ടർ സെന്റർ വഴിയാണ് അംഗത്വം സ്വീകരിച്ചെന്നുള്ള കാര്യങ്ങളും പുറത്തു വന്നിരിക്കുന്നത്. തെറ്റുകൾ കണ്ടെത്തിയത് കോഴിക്കോടുള്ള ഐ ടി കോ ഓർഡിനേറ്റർ ലിസ്റ്റ് പരിശോധിച്ചപ്പോളാണ്.
തലസ്ഥാനത്ത് 59551 പേർ അംഗത്വം നേടി എന്നാണ് ലിസ്റ്റ് അവസാനിച്ചപോൾ കിട്ടുന്ന വിവരം. നേമം മണ്ഡലത്തിലാണ് ക്രമകേട് നടന്നിരിക്കുന്നത്. പാളയം,
വട്ടിയൂർക്കാവ് എന്നി സ്ഥലങ്ങളിലാണ് ക്രമകേട് നടന്നതായിട്ടുള്ള ആരോപണം ഉയരുന്നത്. തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ്ങ് ഓഫീസർ സി പി ബാവയാണ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.