മട്ടന്നൂര്‍: കലോത്സവത്തിന് പോയി മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദികാതിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. മനോജ് കുമാറിന് സസ്പെന്‍ഷന്‍.
കഴിഞ്ഞ ആഴ്ച ആശിഷ്നൊപ്പം പതിനഞ്ചംഗ സംഘം പോലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയശേഷം പോലീസ് സ്റ്റേഷനിലെ ശുചിമുറി പെണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ ആശിഷ് പി രാജനോട് എസ്ഐ മോശമായി പെരുമാറി. ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനും പോലീസുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു മനോജ് ആശിഷിന്റെ കോളറില്‍ പിടിക്കുന്നതിന്‍റെയും തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. തുടർന്ന് എഎസ്‌ഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍, വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേര്‍ സ്റ്റേഷനില്‍ ഉണ്ടായതിനാല്‍ അപരിചിതരായ ആളുകളെ പോലീസ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.