വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച് ചരിത്ര വിജയമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് ഇതോടെ മേരി കോം നേടിയത്.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്.