മഞ്ജു വാര്യര്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് രാജിവെച്ചതായുള്ള വാർത്തകൾ സത്യമല്ലെന്ന് നടി രേവതി . മഞ്ജു ഇപ്പോളുള്ള പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞപ്പോൾ എല്ലാ അംഗങ്ങളും അത് ശെരിവെച്ചെന്നും .മഞ്ജു ഇപ്പോൾ ഡബ്ല്യുസിസിയിൽ ചർച്ചയിലോ എന്തെങ്കിലും തീരുമാനങ്ങളെടുക്കുന്നതിലോ ഭാഗമല്ലെന്നും രേവതി പറഞ്ഞു .
മഞ്ജു വാര്യര്‍ രാജിവെച്ചതായുള്ള വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു രാജി വെച്ചിട്ടുണ്ടെങ്കിൽ അത് പറയണമെന്നും ഇക്കാര്യത്തിൽ ഔപചാരികമായ ഒരു സൂചന പോലും മഞ്ജുവിൽ നിന്ന് ഡബ്ല്യൂസിസി ക്ക് ലഭിച്ചിട്ടില്ല എന്നും രേവതി പറഞ്ഞു .