ഫ്‌ലാറ്റിന്റെ കുടിശ്ശികയായി 78787 യൂറോ ഏകദേശം 64 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കാണുന്നെണ്ടെന്ന വീട്ടുടമസ്ഥന്റെ പാരാതിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും ചേര്‍ന്ന് 6054 യൂറോ ഏകദേശം 4 ലക്ഷത്തി അറുപതിനായിരം രൂപ മാസവാടയ്ക്ക് പാരിസിലെ ഫ്‌ളാറ്റില്‍ താമസമാരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് മല്ലിക നൽകിയത്. തുടര്‍ന്ന് വീട്ടുടമസ്ഥൻ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്ത മല്ലിക ഷെരാവത്ത് നിഷേധിച്ചു. തന്റെ പേരിൽ മറ്റാരെങ്കിലുമായിരിക്കാം അപ്പാർട്മെന്റ് എടുത്തതെന്നും തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്‌മെന്റ് പാരിസിലില്ലെന്നായിരുന്നു മല്ലിക പറഞ്ഞു.