പൊള്ളലേറ്റ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു : അക്രമിയെ തിരിച്ചറിഞ്ഞു

12 212 2കോഴിക്കോട് : അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന മലബാര്‍ ഫിനാന്‍സ് ഉടമ പി.ടി.കുരുവിള മരിച്ചു. ഇന്നു പുലർച്ചെയാണ് കുരുവിള മരിച്ചത്. സ്വര്‍ണം പണയം വയ്ക്കാനെന്ന വ്യാജേനയെത്തിയ തൃശൂര്‍ സ്വദേശി സുമേഷെന്ന് പരിചപ്പെടുത്തിയ ആളാണ് ആക്രമിച്ചത്. തീയിട്ടശേഷം അക്രമി ഒാടിരക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ആലപ്പുഴ വള്ളികുന്നം സ്വദേശി സുധീഷ് കുമാറാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിതീകരിച്ചു. ഇയാൾ ഒളിവിലാണ്. സുധീഷിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിവരികയാണ്.

admin:
Related Post