‘കുറ്റ്റം കടിതൽ’ എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ബ്രന്മ ജോതികയെ നായികയാക്കി അണിയിച്ചൊരുക്കിയ മകളീർ മട്ടും സെപ്തംബർ 15 ന് പ്രദർശനത്തിനെത്തുന്നു. ഊർവ്വശി,ഭാനുപ്രിയാ,ശരണ്യാ ,നാസർ, ലിവിങ്സ്റ്റൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടൻ കാർത്തി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് ‘മകളീർമട്ടു’ന്റെ മറ്റൊരു ആകർഷണ ഘടകം. ജിബ്രാനാണ് സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത്. ’36വയതിനിലൂടെ ‘യ്ക്ക് ശേഷം ജ്യോതിക അഭിനയിയ്ക്കുന്ന “മകളീർ മട്ടും’ 2ഡി എന്റർപ്രൈസസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് സൂര്യയയാണ്. ജ്യോതിക ഡോക്യുമെന്ററി ഫിലിം മേക്കർ നായികാ കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സാഹസികമായ ആക്ഷൻ രംഗങ്ങളിൽ പോലും ഡ്യൂപ്പില്ലാതെയാണ് ജ്യോതിക അഭിനയിച്ചിരിക്കുന്നതത്രെ . സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിയ്ക്കും മകളീർ മട്ടും . മാത്രമല്ല സ്ത്രീകളുടെ കാലിക പ്രസക്തമായ ചില പ്രശ്നങ്ങളേയും പ്രതിപാദിക്കുന്നതാണീ സിനിമയെന്ന് സംവിധായകൻ ബ്രന്മ പറഞ്ഞു .
സി.കെ.അജയ് കുമാര്‍