പൂക്കാലത്തെ വരവേറ്റ് ലുലുമാള്‍; ലുലു ഫ്‌ളവര്‍ ഫെസ്റ്റിവലിന് തുടക്കമായി;രണ്ടായിരത്തിലേറെ അലങ്കാര ചെടികളുടെ കളക്ഷന്‍

LULU MALL FLOWER FEST2 scaledLULU MALL FLOWER FEST2 scaled

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന പുഷ്പമേള ലുലുമാളില്‍ ആരംഭിച്ചു. നടി ശ്രീന്ദ നാട മുറിച്ച് ഫ്‌ളവര്‍ ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു മാളിലെ എട്രിയത്തിലും ഒന്നാം നിലയിലുമായിട്ടാണ് വ്യത്യസ്തതരം പുഷ്പ സസ്യങ്ങളുടെ ശേഖരവുമായി പുഷ്പമേള തുടങ്ങിയത്. ഫല സസ്യങ്ങളും, വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവ മേളയിലുണ്ട്. കൂടാതെ ഹാങ്ങിങ് ഫ്‌ളവേഴേസ്, ബഡ്‌സ് ഫ്‌ളവേഴ്‌സ് തുടങ്ങി പൂക്കളിലെ വ്യത്യസ്തതകള്‍ നേരിട്ട് കണ്ട് മനസിലാക്കാനും വാങ്ങുവാനും സാധിക്കും.

തനി നാടന്‍ മലയാളി പുഷ്പങ്ങളായ തെറ്റിയും, തെച്ചിയും, ചെമ്പരത്തി തുടങ്ങി, കടലാസ് ചെടി വരെ മേളയിലെ നാട്ടിന്‍പുറംകാരാണ്. ഓര്‍ക്കിഡുകളുടെ വൈവിധ്യവും പൂന്തോട്ടം അലങ്കരിക്കാന്‍ സന്ദര്‍ശകരെ സഹായിക്കും. കുറഞ്ഞ ചിലവില്‍ വീടിന്റെ ഉദ്യാനം അലങ്കരിക്കാന്‍ പാകത്തിലുള്ള പുഷ്പ സസ്യങ്ങളാണ് മേളയിലെ എടുത്ത് പറയുന്നവ. 16ന് ലുലു ഫ്‌ളവര്‍ ഫെസ്റ്റ് സമാപിക്കും. ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിന്റെ റാംപ് വാല്‍ക്ക് 16ന് നടക്കും. വിജയികള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് കൈമാറും. ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എസ്.സനു. എസ്.ഒ.എച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് തുടങ്ങിയവര്‍ സന്നിഹിതരായി.

പടം അടിക്കുറിപ്പ്:

പടം- 2

കൊച്ചി ലുലുമാളില്‍ തുടങ്ങിയ ലുലു ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത ശേഷം നടി ശ്രിന്ദ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു.

പടം -2

കൊച്ചി ലുലുമാളില്‍ തുടക്കമിട്ട പുഷ്പമേള നടി ശ്രിന്ദ ഉദ്ഘാടനം നിര്‍വഹിക്കുന്നു. ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, മാര്‍ക്കറ്റിങ്ങ് മാനേജര്‍ എസ്.സനു. എസ്.ഒ.എച്ച് മാനേജര്‍ ടിറ്റി തോമസ്, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ തുടങ്ങിയവര്‍ സമീപം.

Lulumall flower fest

admin:
Related Post