കൊച്ചി; രാജ്യാന്തര തലത്തിലെ യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ T3 ടെർമിനലിൽ ആരംഭിച്ചു.
സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, എയർപോർട്ട് ഡയറക്ടർ മനു.ജി, കൊമേഴ്സൽ മാനേജർ ജോസഫ് പീറ്റർ, ഡെപ്യൂട്ടി മാനേജർ ജോർജ് ഇലഞ്ഞിക്കൽ , ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമ്മിറ്റത്തൊടി, ഡയറക്ടർ മാത്യു വിളയിൽ , സിയാലിലേയും ലുലു ഫോറെക്സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കറൻസി വിനിമയ രംഗത്ത് രാജ്യാന്തര തലത്തിൽ തന്നെ പേര് കേട്ട ലുലു ഫോറെക്സിന്റെ പ്രവർത്തനം സിയാലിലെത്തുന്ന യാത്രാക്കാർക്ക് കറൻസി വിനിമയം കൂടുതൽ കാര്യക്ഷമമാക്കുമെന്നും, ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ലുലു ഫോറെക്സിന്റെ ടീമിനെ അഭിനന്ദിക്കുന്നതായും ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാൽ എംഡി എസ് സുഹാസ് ഐഎഎസ് അദ്ദേഹം പറഞ്ഞു.
“ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഞങ്ങളുടെ സേവനങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു ഫോറെക്സിന്റെ കൗണ്ടറുകൾ ആരംഭിച്ചതെന്നും, ഇവിടെ ഞങ്ങളുടെ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും അതിവേഗം വളരുന്നതുമായ എയർപോർട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കൊച്ചിയിൽ തങ്ങൾ ഡിജിറ്റൽ പണമിടപാടുകൾ കൂടെ കേന്ദ്രീകരിച്ച് മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24×7 സമയം പ്രവർത്തിക്കുന്ന പുതിയ കേന്ദ്രങ്ങൾ, ഇന്റർനാഷണൽ ഡിപ്പാർച്ചർ ചെക്ക്-ഇൻ ഏരിയയിൽ രണ്ടെണ്ണവും , T3 ഇന്റർനാഷണൽ ബിൽഡിംഗിന്റെ ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും, ഇന്റർനാഷണൽ അറൈവൽ ജനറൽ കോൺകോഴ്‌സിലുമാണ് പ്രവർത്തിക്കുന്നത്. ഈ കൗണ്ടറുകളിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 308 ശാഖകളുമായി.
ലുലു ഫോറെക്സിനെ കുറിച്ച്
ലുലു ഫോറെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഭാഗമാണ് , 10 രാജ്യങ്ങളിലായി സാമ്പത്തിക സേവന രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ ഡിജിറ്റൽ, കറൻസി എക്‌സ്‌ചേഞ്ച്, പുറത്തേക്ക് പണമയയ്ക്കൽ, മറ്റ് മൂല്യവർധിത സേവനങ്ങൾ എന്നിവയിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. വാഗ്ദാനം ചെയ്യുന്ന ലുലു ഫോറെക്‌സ് ഇന്ത്യയിലുടനീളം 29 എൻഗേജ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നു.
ഫോട്ടോ കാപ്ഷൻ; കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ച ലുലു ഫോറെക്സിന്റെ കൗണ്ടറുകൾ സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. എയർപോർട്ട് ഡയറക്ടർ മനു.ജി, സി.എഫ്.ഒ സജി ഡാനിയേൽ, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമ്മിറ്റിത്തൊടി, ലുലു ഫോറെക്സ് ഡിജിഎം ജ്ഞാൻദേവ് വി.കെ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സജി. കെ ജോർജ്, ലുലു ഫിൻസർവ്വ് ഡയറക്ടർ മാത്യു വിളയിൽ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജൻ വി, സി.ഐ.എസ്.എഫ് അസി. കമാന്റഡ് നരേഷ്കുമാർ എന്നിവർ സമീപം.