തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത . വ്യാഴാഴ്ചയോടെ തമിഴ്‌നാട് തീരത്തിനു സമാന്തരമായി ‘മന്ദൂസ്’ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഡിസംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവമാണ്. ബംഗാൾ ഉൾക്കടലിൽ കാലവർഷ സീസണു ശേഷം രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും മന്ദൂസ്. നേരത്തെ സിത്രാങ് ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയത് യുഎഇയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത.
കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകാൻ സാധ്യത
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…