മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു കൃത്യമായ രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി. കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ സന്ദർശനം നടക്കുമ്പോഴാണ് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ആവശ്യമായ രേഖകൾ കൈവശമുള്ളവർക്കും സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവർക്കും ഇത് സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്‍റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമന്നും വ്യക്തമാക്കി.
അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം.മണി, വനം മന്ത്രി കെ.രാജു, എന്നിവരാണ് സന്ദർശനം നടത്തുന്നത്.